Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karnataka

കർണാടകയിൽ ഇനി ഡി.കെ യുഗം; ബുധനാഴ്ച സത്യപ്രതിജ്ഞ

ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ മൂന്നിന് വൈകുന്നേരം നാലിന് ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാൽ പറഞ്ഞു.

ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയിൽ പാർട്ടി കൂടുതൽ ശക്തമാകും.

മന്ത്രിസഭാ പുനസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വേണുഗോപാൽ വ്യക്തമാക്കി.

National

വാഹനാപകടം: കർണാടകയിൽ മൂന്ന് എസ്ഐമാർ കൊല്ലപ്പെട്ടു

 ചി​​​ത്ര​​​ദു​​​ർ​​​ഗ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ത്ര​​​ദു​​​ർ​​​ഗ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്ന് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പ​​​ക്ട​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളു​​​രു-​​​ബ​​​ല്ലാ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ്ര​​​കാ​​​ശ് സ്പോ​​​ഞ്ച് അ​​​യ​​​ൺ ഫാ​​​ക്ട​​​റി​​​ക്കു സ​​​മീ​​​പം ഞായറാഴ്ച രാ​​​വി​​​ലെ ഏ​​​ഴു​​​മ​​​ണി​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ട് എ​​​സ്ഐ​​​മാ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ബം​​​ഗ​​​ളു​​​രു​​​വി​​​ൽ നി​​​ന്ന് ബ​​​ല്ലാ​​​രി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കാ​​​ർ തൊ​​​ട്ട​​​മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ലോ​​​റി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​മ​​​രീ​​​ഷ്, മ​​​ഞ്ചു​​​നാ​​​ഥ്, സ​​​ച്ചി​​​ൻ എ​​​ന്നീ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ ല​​​ക്ഷ്മ​​​ണി​​​നെ​​​യും ഈ​​​ശ്വ​​​റി​​​നെ​​​യും വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ദാ​​​വ​​​ൻ​​​ഗ​​​രെ​​​യി​​​ലേ​​​ക്കു മാ​​​റ്റി.

National

ഹോ​സ്റ്റ​ലി​ൽ ഒൻപതാം ​ക്ലാ​സു​കാ​ര​ന്‍റെ അ​ക്ര​മം: സ​ഹ​പാ​ഠി കൊ​ല്ല​പ്പെ​ട്ടു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ബ​ല്ലാ​രി: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​യി​ലെ ഗു​രു​കു​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ വി​ദ്യാ​ർ​ത്ഥി​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന സ​ഹ​പാ​ഠി​ക​ളെ ക​ട്ടി​ലി​ന്‍റെ ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ദ്യാ​ർ​ത്ഥി കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ പ്ര​തി പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​വു​ക​യും ക​ട്ടി​ലി​ന്‍റെ ക​മ്പി​യെ​ടു​ത്ത് സ​ഹ​പാ​ഠി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഡോ​ർ​മി​റ്റ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു വി​ദ്യാ​ർ​ത്ഥി പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ശ​ബ്ദം കേ​ട്ടെ​ത്തി​യ സ്കൂ​ൾ അ​ധി​കൃ​ത​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യാ​യ വി​ദ്യാ​ർ​ത്ഥി​ക്കാ​യി ബ​ല്ലാ​രി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

 

 

Sports

കർണാടക രഞ്ജി ട്രോഫി ഫൈനലിൽ

ല​ക്നോ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ലീ​ഡ് വ​ഴി​യാ​ണ് ക​ർ​ണാ​ട​ക ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി ക​ർ​ണാ​ട​ക 1,059 റ​ൺ​സ് സ്കോ​ർ ചെ​യ്തി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 736 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ക​ർ​ണാ​ട​ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 323 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ക​രി​യ​റി​ലെ ആ​ദ്യ ഫ​സ്റ്റ് ക്ലാ​സ് ഡ​ബി​ൾ സെ​ഞ്ചു​റി നേ​ടി​യ (232) ദേ​വ്ദ​ത്ത് പ​ടി​ക്ക​ലാ​ണ് ക​ർ​ണാ​ട​ക​യു​ടെ വി​ജ​യ​ശി​ല്പി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ര​ഞ്ജി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ജ​മ്മു കാ​ഷ്മീ​രാ​ണ് ക​ർ​ണാ​ട​ക​യു​ടെ എ​തി​രാ​ളി​ക​ൾ.

ഫെ​ബ്രു​വ​രി 24-ന് ​ഹു​ബ്ബ​ള്ളി​യി​ലെ രാ​ജ​ന​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക.

Kerala

ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ പ​​​​ഠി​​​​ച്ചവർ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ല: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ഴ്‌​​​​സ് ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ പ​​​​ഠി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​ര്‍​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള ബി​​​​രു​​​​ദ​​​​ങ്ങ​​​​ള്‍ സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ ക​​​​ര്‍​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് കോ​​​​ഴ്‌​​​​സ് പാ​​​​സാ​​​​യ​​​​വ​​​​രെ കേ​​​​ര​​​​ള ന​​​​ഴ്‌​​​​സ​​​​സ് ആ​​​​ന്‍​ഡ് മി​​​​ഡ്‌​​​​വൈ​​​​വ്‌​​​​സ് കൗ​​​​ണ്‍​സി​​​​ലി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​നും പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്യാ​​​​നും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക​​​​ര്‍​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗ് ആ​​​​ന്‍​ഡ് അ​​​​ലൈ​​​​ഡ് ഹെ​​​​ല്‍​ത്ത് സ​​​​യ​​​​ന്‍​സ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

Kerala

കേരളം പിടിക്കാൻ ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന വി​ജ​യമാ​തൃ​ക പ​രീ​ക്ഷി​ക്കാ​ൻ കോൺഗ്രസ്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ളം പി​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രീ​​​​​ക്ഷി​​​​​ച്ച വി​​​​​ജ​​​​​യ​​​​​മാ​​​​​തൃ​​​​​ക​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ കോ​​​​​ണ്‍​ഗ്ര​​​​​സ്.

നാ​​​​​ലി​​​​​നും അ​​​​​ഞ്ചി​​​​​നു​​​​​മാ​​​​​യി വ​​​​​യ​​​​​നാ​​​​​ട് സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന "ല​​​​​ക്ഷ്യ ലീ​​​​​ഡ​​​​​ർ​​​​​ഷി​​​​​പ്പ് സ​​​​​മ്മി​​​​​റ്റ്- 2026' ൽ ​​​​​ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ച ഇ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​രീ​​​​​ക്ഷി​​​​​ച്ച ത്രീ ​​​​​ട​​​​​യ​​​​​ർ വി​​​​​ജ​​​​​യമാ​​​​​തൃ​​​​​ക കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തു ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് പ്ര​​​​​ധാ​​​​​ന അ​​​​​ജ​​​​​ൻ​​​​​ഡ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഓ​​​​​രോ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലേ​​​​​യും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ്രാ​​​​​ഥ​​​​​മി​​​​​ക അ​​​​​നൗ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വു​​​​​മു​​​​​ണ്ടാ​​​​​കും. ഇ​​​​​വ​​​​​ർ അ​​​​​ത​​​​​തു മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണരം​​​​​ഗ​​​​​ത്ത് സ​​​​​ജീ​​​​​വ​​​​​മാ​​​​​കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശ​​​​​വു​​​​​മു​​​​​ണ്ടാ​​​കും. ​​ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ മ​​​​​ത്സ​​​​​രി​​​​​ച്ചാ​​​​​ൽ ജ​​​​​യസാ​​​​​ധ്യ​​​​​ത കു​​​​​റ​​​​​വു​​​​​ള്ള സീ​​​​​റ്റു​​​​​ക​​​​​ൾ കോ​​​​​ണ്‍​ഗ്ര​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് വി​​​​​ജ​​​​​യസാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലെ​​​​​ത്തും. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി സീ​​​​​റ്റ് വ​​​​​ച്ചു​​​​​മാ​​​​​റു​​​​​ന്ന​​​​​ത് യു​​​​​ഡി​​​​​എ​​​​​ഫ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും ക​​​​​ണ്‍​വീ​​​​​ന​​​​​റും കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റും അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ക.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ തീ​​​​​ർ​​​​​ക്കാ​​​​​ൻ ത്രി​​​​​ത​​​​​ല സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന

പാ​​​​​ർ​​​​​ട്ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെയും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും വി​​​​​ഭാ​​​​​ഗീ​​​​​യ​​​​​ത​​​​​യും കാ​​​​​ലു​​​​​വാ​​​​​ര​​​​​ലും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി കൊ​​​​​ണ്ടുപോ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ത്രി​​​​​ത​​​​​ല സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന. കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി എ​​​​​ഐ​​​​​സി​​​​​സി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​നം. ഇ​​​​​തി​​​​​നാ​​​​​യി ദേ​​​​​ശീ​​​​​യ നേ​​​​​തൃ​​​​​ത്വം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ ജി​​​​​ല്ലാ, നി​​​​​യോ​​​​​ജ​​​​​കമ​​​​​ണ്ഡ​​​​​ലം, ബ്ലോ​​​​​ക്ക് ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി പ്ര​​​​​ശ്ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ചു പ​​​​​രി​​​​​ഹാ​​​​​ര മാ​​​​​ർ​​​​​ഗം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കും. ജി​​​​​ല്ലാ ത​​​​​ല​​​​​ത്തി​​​​​ൽ തീ​​​​​ർ​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കെ​​​​​പി​​​​​സി​​​​​സി നേ​​​​​തൃ​​​​​ത്വ​​​​​ത്തെ ഇ​​​​​ട​​​​​പെ​​​​​ടു​​​​​ത്തി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കും. ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളോ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളോ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യി അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വി​​​​​ഭാ​​​​​ഗീ​​​​​യ, അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി കോ​​​​​ണ്‍​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽനി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രെ തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. മു​​​​​ന്ന​​​​​ണി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി തോ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്ന് പ​​​​​രാ​​​​​തി ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​കാ​​​​​രംകൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​കും അ​​​​​ച്ച​​​​​ട​​​​​ക്ക ന​​​​​ട​​​​​പ​​​​​ടി വോ​​​​​ണോ വേ​​​​​ണ്ട​​​​​യോ എ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ക. പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​കാ​​​​​രം ഇ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മെ​​​​​ങ്കി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി വ​​​​​രി​​​​​ല്ല.

പ്രാ​​​​​ദേ​​​​​ശി​​​​​ക ത​​​​​ല​​​​​ത്തി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ഉ​​​​​ണ​​​​​ർ​​​​​ത്താ​​​​​ൻ മ​​​​​ണ്ഡ​​​​​ലം, ബ്ലോ​​​​​ക്ക് ക​​​​​മ്മി​​​​​റ്റി ത​​​​​ല​​​​​ത്തി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ണ്ട് ശേ​​​​​ഖ​​​​​ര​​​​​ണ​​​​​വു​​​​​മു​​​​​ണ്ടാ​​​​​കും. ഇ​​​​​തി​​​​​ലൂ​​​​​ടെ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന തു​​​​​ക​​​​​യി​​​​​ൽ ന​​​​​ല്ലൊ​​​​​രു ശ​​​​​ത​​​​​മാ​​​​​നം പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും.

യു​​​​​ഡി​​​​​എ​​​​​ഫ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന 140 നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​യും എ​​​​​ബിസി ​​​​​എ​​​​​ന്നീ കാ​​​​​റ്റ​​​​​ഗ​​​​​റി​​​​​ക​​​​​ളാ​​​​​യി തി​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ തി​​​​​ക​​​​​ഞ്ഞ ജ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണ് ആ​​​​​ദ്യവി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന​​​​​ത്. ഒ​​​​​ത്തൊ​​​​​രു​​​​​മി​​​​​ച്ചു പി​​​​​ടി​​​​​ച്ചാ​​​​​ൽ വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​വു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ. ഒ​​​​​ട്ടും വി​​​​​ജ​​​​​യ​​​​​സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​യാ​​​​​ണ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. ര​​​​​ണ്ടും മൂ​​​​​ന്നും വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളെ വി​​​​​ജ​​​​​യ സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് മാ​​​​​റ്റാ​​​​​ൻ ജ​​​​​ന​​​​​സ​​​​​ന്പ​​​​​ർ​​​​​ക്ക പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ അ​​​​​ട​​​​​ക്കം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വ​​​​​രെ ഈ ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​ചാ​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള വി​​​​​കാ​​​​​രം വോ​​​​​ട്ടാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ, വി​​​​​ക​​​​​സ​​​​​ന മു​​​​​ര​​​​​ടി​​​​​പ്പും ജ​​​​​ന​​​​​ങ്ങ​​​​​ളെ നേ​​​​​രി​​​​​ട്ടു ബാ​​​​​ധി​​​​​ക്കു​​​​​ന്ന വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും നി​​​​​കു​​​​​തിവ​​​​​ർ​​​​​ധ​​​​​ന​​​​​ക​​​​​ളും മ​​​​​റ്റും ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കുമേ​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ചാ​​​​​ർ​​​​​ജ് വ​​​​​ർ​​​​​ധ​​​​​ന ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​ക​​​​​ളും ഇ​​​​​വി​​​​​ടെ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ഡി​​​​​എ കു​​​​​ടി​​​​​ശി​​​​​ക അ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​തും ശ​​​​​ന്പ​​​​​ള പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത​​​​​തും പ്ര​​​​​ചാ​​​​​ര​​​​​ണവി​​​​​ഷ​​​​​യ​​​​​മാ​​​​​കും.

കേ​​​​​ര​​​​​ള യാ​​​​​ത്ര​​​​​ അടുത്തമാസം ആദ്യം

യു​​​​​ഡി​​​​​എ​​​​​ഫ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​യ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ ന​​​​​യി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള​​​​​യാ​​​​​ത്ര ഫെ​​​​​ബ്രു​​​​​വ​​​​​രി ആ​​​​​ദ്യം കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡുനി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കും. ജാ​​​​​ഥ​​​​​യി​​​​​ലേ​​​​​ക്ക് വേ​​​​​ണ്ട കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളും നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ലം കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യും ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കും. ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ വീ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കും.

സു​​​​​ൽ​​​​​ത്താ​​​​​ൻ ബ​​​​​ത്തേ​​​​​രി സ​​​​​പ്ത ഹോ​​​​​ട്ട​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ല​​​​​ക്ഷ്യ ലീ​​​​​ഡ​​​​​ർ​​​​​ഷി​​​​​പ്പ് സ​​​​​മ്മി​​​​​റ്റി​​​​​ൽ സം​​​​​ഘ​​​​​ട​​​​​നാ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ദീ​​​​​പാ​​​​​ദാ​​​​​സ് മു​​​​​ൻ​​​​​ഷി, സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ, കെ​​​​​പി​​​​​സി​​​​​സി ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ, എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് അം​​​​​ഗ​​​​​ങ്ങ​​​​​ൾ, ഡി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ, പോ​​​​​ഷ​​​​​കസം​​​​​ഘ​​​​​ട​​​​​നാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. വ​​​​​യ​​​​​നാ​​​​​ട് എം​​​​​പി പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി​​​​​യും എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷ.

Kerala

യെ​ല​ഹ​ങ്ക​യി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; സൗ​ജ​ന്യ​മാ​യി വീ​ട് ന​ല്‍​കി​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി വീ​ട് ന​ൽ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. വീ​ടി​ന് ഓ​രോ​രു​ത്ത​രും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ന​ൽ​ക​ണം. 11.2 ല​ക്ഷം രൂ​പ​യു​ടെ വീ​ടാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജ​നു​വ​രി ഒ​ന്നി​ന് വീ​ട് കൈ​മാ​റും. അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ക്കും. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പാ​ക്കും.

നി​ല​വി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ടം ന​ൽ​കാ​നാ​കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​ണ് യെ​ല​ഹ​ങ്ക​യി​ലെ കൊ​ഗി​ലു ഗ്രാ​മ​ത്തി​ല്‍ കൈ​യേ​റ്റം ആ​രോ​പി​ച്ച് നി​ര​വ​ധി വീ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​ഥോ​റി​റ്റി (ജി​ബി​എ) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഫ​ക്കീ​ർ കോ​ള​നി​യി​ലും വ​സീം ലേ​ഔ​ട്ടി​ലും വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

 

 

National

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ൽ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. എ​ഐ​സി​സി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ‌‌സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നാ​രോ​പി​ച്ചാ​ണ് യെ​ല​ഹ​ങ്ക​യി​ൽ മു​സ്‌​ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്.

ബം​ഗ​ളൂ​രു സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡാ​ണ് ക​ഴി​ഞ്ഞ 20 ന് ​പു​ല​ർ​ച്ചെ വീ​ടു​ക​ൾ പൊ​ളി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ടു​ക​ള്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി സം​ഘം സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

 

 


 

National

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ 22ന് ​ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന‌​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി. ന​ഗ​ര​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും ചെ​യ്‌​ത ന​ട​പ​ടി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി.

22ന് ​പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഗി​ലു ഗ്രാ​മ​ത്തി​ലെ ഫ​ക്കീ​ർ കോ​ള​നി, വ​സീം ലേ​ഔ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്നും താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു.

ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കു​ടി​യേ​റ്റ മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ്. മു​പ്പ​തു​വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ആ​ധാ​ർ കാ​ർ​ഡും വോ​ട്ട​ർ ഐ​ഡി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ ബു​ൾ​ഡോ​സ​ർ രാ​ജ് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഭൂ​മി മാ​ഫി​യ​ക​ൾ ചേ​രി​ക​ളാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

National

ഡി.​കെ.​ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണം; എം​എ​ല്‍​എ​മാ​രു​ടെ മൂ​ന്നാം സം​ഘം ഡ​ല്‍​ഹി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ ഡി.​കെ.​ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​രു​ടെ മൂ​ന്നാം സം​ഘം ഡ​ല്‍​ഹി​യി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാ​മ​ത്തെ സം​ഘ​മാ​ണ് നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ‌​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ട്ടു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​ണ് ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി അ​ടി​യ​ന്ത​ര കൂ​ടി​ക്കാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ട് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഡി.​കെ.​ശി​വ​കു​മാ​റും മു​തി​ര്‍​ന്ന നേ​താ​വും മ​ന്ത്രി​യു​മാ​യ കെ.​ജെ.​ജോ​ര്‍​ജും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സ്വാ​ര​സ്യ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ താ​ൻ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളെ കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ പാ​ടെ ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച​ത്.

 

 

National

കാ​ര്‍ മ​റി​ഞ്ഞു; നാ​ല് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ര്‍ ഫ്ലൈ ​ഓ​വ​റി​ല്‍ നി​ന്ന് മ​റി​ഞ്ഞ് നാ​ലു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ അ​ബ്ബെ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 നാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച നാ​ലു​പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

 

Sports

സ​മ​നി​ല മ​റ​ന്ന് കേ​ര​ളം, 184 ന് ​പു​റ​ത്ത്; ക​ർ​ണാ​ട​ക​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക​യ്ക്ക് വ​മ്പ​ൻ ജ​യം. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം കെ​സി​എ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​ന്നിം​ഗ്സി​നും 164 റ​ൺ​സി​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. സ്കോ​ർ: ക​ർ​ണാ​ട​ക- 586/5 ഡി​ക്ല​യേ​ർ​ഡ്. കേ​ര​ളം- 238, 184.

നേ​ര​ത്തെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 238 റ​ൺ​സി​ന് പു​റ​ത്താ​യ കേ​ര​ളം ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ അ​വ​സാ​ന ദി​നം ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ കേ​ര​ളം 184 റ​ൺ​സി​ന് പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 10 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് അ​വ​സാ​ന ദി​നം ക്രീ​സി​ലെ​ത്തി​യ കേ​ര​ള​ത്തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു. കൃ​ഷ്ണ പ്ര​സാ​ദ് (33), എ​ദ​ൻ ആ​പ്പി​ൾ ടോം (39), ​മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (15), അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (23), ബാ​ബാ അ​പ​രാ​ജി​ത് (19), സ​ച്ചി​ൻ ബേ​ബി (12) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ട​ക്ക​മെ​ങ്കി​ലും കാ​ണാ​നാ​യു​ള്ളൂ. അ​വ​സാ​ന വി​ക്ക​റ്റി​ൽ ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും എം.​യു. ഹ​രി​കൃ​ഷ്ണ​നും ചേ​ർ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത 44 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ആ​ണ് കേ​ര​ള​ത്തി​നെ 150 റ​ൺ​സ് ക​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക​യ്ക്കു വേ​ണ്ടി 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മൊ​ഹ്‌​സി​ൻ ഖാ​ൻ ആ​ണ് കേ​ര​ള​ത്തി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. വി​ദ്വ​ത് കാ​വേ​ര​പ്പ ര​ണ്ടും ശി​ഖ​ർ ഷെ​ട്ടി, ശ്രേ​യ​സ് ഗോ​പാ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി; ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ൻ കേ​ര​ളം പൊ​രു​തു​ന്നു

 തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ല്‍ ക​ര്‍​ണാ​ട​ക​യ്‌​ക്കെ​തി​രെ ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ൻ കേ​ര​ളം പൊ​രു​തു​ന്നു. ക​ര്‍​ണാ​ട​ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 586 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ കേ​ര​ളം 238 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 88 റ​ൺ​സ് നേ​ടി​യ ബാ​ബാ അ​പ​രാ​ജി​താ​ണ് ടോ​പ് സ്കോ​റ​ർ.

ക​ര്‍​ണാ​ട​ക​യ്ക്ക് വേ​ണ്ടി വി​ദ്യു​ത് ക​വേ​ര​പ്പ നാ​ലും വി​ജ​യ​ക​മാ​ര്‍ വൈ​ശാ​ഖ് മൂ​ന്നും വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ശി​ഖ​ര്‍ ഷെ​ട്ടി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 10 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് മൂ​ന്നാം ദി​നം ക്രീ​സ് വി​ട്ട​ത്.

ര​ണ്ട് റ​ണ്‍​സോ​ടെ കൃ​ഷ്ണ​പ്ര​സാ​ദും നാ​ലു റ​ണ്‍​സു​മാ​യി നൈ​റ്റ് വാ​ച്ച്മാ​ന്‍ എം.​ഡി.​നി​ധീ​ഷു​മാ​ണ് ക്രീ​സി​ല്‍. ഒ​രു ദി​വ​സ​വും 10 വി​ക്ക​റ്റും ശേ​ഷി​ക്കെ ഇ​ന്നിം​ഗ്സ് തോ​ല്‍​വി ഒ​ഴി​വാ​ക്കാ​ന്‍ കേ​ര​ള​ത്തി​ന് ഇ​നി​യും 338 റ​ണ്‍​സ് കൂ​ടി വേ​ണം.

 

Sports

ബാ​ബാ അ​പ​രാ​ജി​തി​ന് സെ​ഞ്ചു​റി ന​ഷ്ടം; കേ​ര​ളം കി​ത​യ്ക്കു​ന്നു, ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ന് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ടം. ക​ർ​ണാ​ട​ക​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 586 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗ് തു​ട​രു​ന്ന കേ​ര​ളം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീനും ഷോൺ റോജറുമാണ് ക്രീ​സി​ൽ. ക​ർ​ണാ​ട​ക​യു​ടെ സ്കോ​റി​നോ​ട് 400 റ​ൺ​സ് പി​ന്നി​ലാ​ണ് കേ​ര​ളം. അ​ക്ഷ​യ് ച​ന്ദ്ര​ൻ (11), സ​ച്ചി​ൻ ബേ​ബി (31), ബാ​ബാ അ​പ​രാ​ജി​ത് (88), അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ (31) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് മൂ​ന്നാം​ദി​നം കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​ത്.

മൂ​ന്നി​ന് 21 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് ഏ​ഴു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. വി​ദ്വ​ത് കാ​വേ​ര​പ്പ​യ്ക്കാ​ണ് വി​ക്ക​റ്റ്. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച സ​ച്ചി​ൻ ബേ​ബി​യും ബാ​ബാ അ​പ​രാ​ജി​തും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 85 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ആ​തി​ഥേ​യ​രെ നൂ​റു​ക​ട​ത്തി​യ​ത്.

സ്കോ​ർ 114 റ​ൺ​സി​ൽ നി​ല്ക്കെ സ​ച്ചി​ൻ ബേ​ബി​യെ പു​റ​ത്താ​ക്കി വീ​ണ്ടും കാ​വേ​ര​പ്പ ആ​ഞ്ഞ​ടി​ച്ചു. തു​ട​ർ​ന്ന് അ​ഹ​മ്മ​ദ് ഇ​മ്രാ​നെ കൂ​ട്ടു​പി​ടി​ച്ച് ബാ​ബാ അ​പ​രാ​ജി​ത് സ്കോ​ർ മു​ന്നോ​ട്ടു ച​ലി​പ്പി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 68 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എന്നാൽ, സ്കോർ 182 റൺസിൽ നില്ക്കെ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബാബാ അപരാജിതിനെ പുറത്താക്കി ശിഖർ ഷെട്ടി കേരളത്തെ ഞെട്ടിച്ചു. 159 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 88 റൺസായിരുന്നു അപരാജിതിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ, അഹമ്മദ് ഇമ്രാനെ ശ്രേയസ് ഗോപാലും പുറത്താക്കിയതോടെ കേരളം ഏഴിന് 186 റൺസെന്ന നിലയിലേക്ക് വീണു.

ക​ർ​ണാ​ട​ക​യ്ക്കു വേ​ണ്ടി വി​ദ്വ​ത് കാ​വേ​ര​പ്പ 40 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ വി. ​വൈ​ശാ​ഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

റ​ൺ​മ​ല തീ​ർ​ത്ത് ക​ര്‍​ണാ​ട​ക; കേ​ര​ളം പ​ത​റു​ന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നു മു​ന്നി​ൽ കേ​ര​ളം പ​ത​റു​ന്നു. ക​രു​ണ്‍ നാ​യ​ര്‍ (233), ആ​ര്‍.​സ്മ​ര​ണ്‍ (222) എ​ന്നി​വ​രു​ടെ ഇ​ര​ട്ട സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ക​ര്‍​ണാ​ട​ക അ​ഞ്ച് വി​ക്ക​റ്റി​ന് 586 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം മൂ​ന്നി​ന് 21 എ​ന്ന നി​ല​യി​ലാ​ണ്. വി​ദ്വ​ത് ക​വേ​ര​പ്പ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. നാ​ല് റ​ണ്‍​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. തു​ട​ര്‍​ന്നെ​ത്തി​യ എം.​ഡി.​നി​ധീ​ഷും അ​ക്കൗ​ണ്ട് തു​റ​ക്കും മു​മ്പ് മ​ട​ങ്ങി. വി​ദ്വ​ത് ക​വേ​ര​പ്പ​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​ത്.

ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ 11 റ​ണ്‍​സോ​ടെ ബേ​സി​ലും ആ​റ് റ​ണ്‍​സോ​ടെ അ​ക്ഷ​യ് ച​ന്ദ്ര​നു​മാ​ണ് ക്രീ​സി​ല്‍. നേ​ര​ത്തെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 319 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ക​ര്‍​ണാ​ട​ക ര​ണ്ടാം ദി​വ​സം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി എ​ൻ.​പി.​ബേ​സി​ൽ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Sports

ര​ഞ്ജി​യി​ൽ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​നെ​തി​രേ ക​ർ​ണാ​ട​ക മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ആ​ദ്യ​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ക​ർ​ണാ​ട​ക മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 13 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ക​ർ​ണാ​ട​ക സെ​ഞ്ചു​റി നേ​ടി​യ ക​രു​ണ്‍ നാ​യ​രു​ടെ ഇ​ന്നിം​ഗ്സ് ക​രു​ത്തി​ലാ​ണ് 300 ക​ട​ന്ന​ത്. 251 പ​ന്തി​ൽ 142 റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​ർ ക്രീ​സി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്. 14 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

143 പ​ന്തി​ൽ 88 റ​ണ്‍​സു​മാ​യി സ്മ​ര​ണ്‍ ര​വി​ച​ന്ദ്ര​ൻ ആ​ണ് ക​രു​ണി​നൊ​പ്പം ക്രീ​സി​ലു​ള്ള​ത്. കെ.​എ​ൽ. ശ്രീ​ജി​ത്ത് (65), കെ.​വി. അ​നീ​ഷ് (എ​ട്ട്), നാ​യ​ക​ൻ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (അ​ഞ്ച്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ക​ർ​ണാ​ട​ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

കേ​ര​ള​ത്തി​നു വേ​ണ്ടി എം.​ഡി. നി​തീ​ഷ്, എ​ൻ.​പി. ബേ​സി​ൽ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

സെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ.

ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ് കരുൺ. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്.

കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

 

Sports

രഞ്ജി ട്രോഫി: കേരളത്തിനെതിരേ കര്‍ണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ കർണാടകയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തിട്ടുണ്ട്.

35 റൺസുമായി കെ.എൽ. ശ്രീജിത്തും 14 റൺസുമായി കരുൺ നായരുമാണ് ക്രീസിൽ. എട്ടു റൺസെടുത്ത കെ.വി. അനീഷ്, അഞ്ചു റൺസെടുത്ത നായകൻ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കു പകരം കൃഷ്ണപ്രസാദ്, രോഹന്‍ കുന്നുമ്മൽ, ഷോണ്‍ റോജർ എന്നിവർ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടുപോയിന്‍റുകളോടെ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒമ്പതു പോയന്‍റുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.

കേരളം പ്ലേയിംഗ് ഇലവൻ: എൻ. ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബാ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, എം.യു. ഹരികൃഷ്ണൻ, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ.

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കെ.വി. അനീഷ് , കൃഷ്ണൻ ശ്രീജിത്ത്, കരുൺ നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

National

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ല: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി വി​ധി. ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​ന​ൽ​കി​യ കേ​സ് പ​രി​ഗ​ണി​ക്കെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ആ​രം​ഭി​ച്ച്‌ നി​രാ​ശ​യി​ല്‍ അ​വ​സാ​നി​ച്ച ഒ​രു ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ല. ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ലൊ​ഴി​കെ ക്രി​മി​ന​ല്‍ നി​യ​മ​പ്ര​കാ​രം അ​ത് കു​റ്റ​കൃ​ത്യ​മാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എം. ​നാ​ഗ​പ്ര​സ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​നി​ക്കെ​തി​രാ​യ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ല്‍​കു​ക​യാ​യി​രു​ന്നു.

യു​വാ​വ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ൻ ജ​സ്റ്റീ​സ് എം.​നാ​ഗ​പ്ര​സ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

 

 

 

 

 

Latest News

Corehub Up